സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി.

ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തത്. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതേസമയം രമേശ് പിശാരടിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റ് പ്രസിഡൻ്റ് സി .വി സതീഷ് പൊലീൽ പരാതി നൽകി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. BJP നഗരസഭ കൗൺസിലർ സിന്ധുവിൻ്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണി പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇന്നലെ രാത്രിയാണ് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്.

ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് പിഷാരടി വ്യക്തമാക്കി. ബിജെപി നടപടി ജനാധിപത്യ വിരുദ്ധമാണ്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഒരു സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്.

ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

Related Posts

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും
  • August 21, 2026

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും. ഡിസംബർ 6 നകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒക്ടോബർ 15 മുതൽ 17 ദിവസം സാക്ഷി വിസ്‌താരം നടക്കും. 8 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ…

Continue reading
നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി
  • August 21, 2026

നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ ഷാജി…

Continue reading

You Missed

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി