‘ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്, എല്ലാ മേഖലയിലും കേരളം ഏറ്റവും മികവുറ്റതാണ്’; തോമസ് ഐസക്

കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്. ഇതിൽ എവിടെയാണ് കൊള്ള.

സർവ്വശിക്ഷ അഭയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡുകൾ കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നാണമില്ലേ. എല്ലാ മേഖലയിലും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം ഏറ്റവും മികവുറ്റതാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്. അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണ് മോദിയെന്നും തോമസ് ഐസക് വിമർശിച്ചു.

FCRA നിയമഭേദഗതിയിൽ ഉന്നം വളരെ വ്യക്തമാണ്. ക്രിസ്ത്യൻ സഭകളെ ലക്ഷ്യം വയ്ക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ അതോറിറ്റിക്ക് എന്തും ചെയ്യാനുള്ള അധികാരമാണ് കൊടുക്കുന്നത്. ഇത് സ്വേഛാധിപത്യപരമായ നടപടിയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അതിനെതിരെ നടപടിയെടുക്കണം. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ലംഘിക്കുകയാണ്.

എസ്ഡിപിഐ വോട്ട്, മതനിരപേക്ഷത നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാം വർഗീയശക്തികൾക്കും എതിരാണ് എൽഡിഎഫ്. വോട്ടിനുവേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിന് ഇല്ല. ആരുടെ വോട്ട് തന്നാലും വേണ്ടെന്നു പറയില്ല. എസ്ഡിപിഐ വോട്ട് ചെയ്യുന്നത് വികസനത്തിന് ആയിരിക്കും.

എന്തിനാണ് എസ്ഡിപിഐ എൽഡിഎഫിന് വോട്ട് തരുന്നതെന്ന് അവരോട് ചോദിക്കണം. ആരുടെയും വോട്ട് ചാപ്പ കുത്തി വേണ്ടെന്ന് പറയില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുന്നില്ല. സർക്കാരിൻ്റെ വികസനത്തിനു വേണ്ടിയായിരിക്കും എസ്ഡിപിഐ വോട്ട് ചെയ്യുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Related Posts

വീണ്ടും വിലയിടിഞ്ഞ് പൊന്ന്: അഞ്ചാം ദിവസവും സ്വർണ വില താഴേക്ക്
  • November 20, 2026

തുടർച്ചയായ അഞ്ചാംദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് 3,760 രൂപ താഴ്ന്നു. ഗ്രാമിന് 470 രൂപയാണ് കുറഞ്ഞത്. ഒരു പവന് 92,080 രൂപയും ഗ്രാമിന് 11, 510 രൂപയുമാണ് സ്വർണവില. അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840…

Continue reading
സ്കൂളുകളിൽ ശൗചാലയങ്ങളില്ല, ശുദ്ധമായ കുടിവെള്ളമില്ല, പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ല
  • November 20, 2026

ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്ന് CJP. നാല് ജില്ലകളിലായി 20 സർക്കാർ സ്കൂളുകളിൽ സിജെപി പരിശോധന നടത്തി. പരിശോധന നടത്തിയ 9 സ്കൂളുകളിൽ 6 എണ്ണത്തിലും ശുദ്ധമായ കുടിവെള്ളമില്ല എന്ന് സിജെപി. 10 സ്കൂളുകളിൽ ശൗചാലയങ്ങൾ…

Continue reading

You Missed

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ