പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. എൽപിജി ഇറക്കുമതി നേരിടുന്ന പ്രതിസന്ധിയും ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ദോഷം ചെയ്യും. പണപ്പെരുപ്പം, ചരക്ക് കൈമാറ്റം, ഊർജ വിതരണം എന്നിവ കേന്ദ്രീകരിച്ച് ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാകാൻ പോകുന്ന ആഘാതങ്ങൾ വിലയിരുത്തി അത് മറികടക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്.

1.7 ലക്ഷം മെട്രിക് ടൺ LPG യുമായി ഇന്ത്യയുടെ അഞ്ച് കപ്പലുകൾ ഹോർമുസ് കടക്കാൻ റാസ് അൽ ഖൈമയ്ക്ക് സമീപത്ത് നങ്കൂരമിട്ടിരിക്കുന്നു. സാമ്പത്തിക വ്യാപാര സ്ഥിരത നിലനിർത്തുക ഊർജ്ജസുരക്ഷ ഉറപ്പാക്കുക പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പ്രധാനമന്ത്രി ഓരോ സംസ്ഥാനങ്ങൾക്കും ഉറപ്പ് നൽകിയിട്ടുണ്ട്. അതിനിടെ പശ്ചിമേഷയിലേക്കുള്ള വിമാന സർവീസുകളിൽ പൈലറ്റ്മാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തി. കമ്പനികൾ അപകടം വിളിച്ചു വരുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിസിഎയ്ക്ക് സംഘടന കത്ത് എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ അപകട സാധ്യത വിലയിരുത്തൽ വേണമെന്നാണ് എയർലൈൻ പൈലറ്റ് അസോസിയേഷൻ പറയുന്നത്.

Related Posts

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു
  • September 30, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ രാജ്യം ആശങ്കയിലെന്ന് യോഗത്തില്‍…

Continue reading
‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്
  • September 30, 2026

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. (Delhi judge’s message to…

Continue reading

You Missed

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി