പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.പാണക്കാട് എത്തി സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മതേതരത്വവും മനുഷ്യത്വവും പ്രവര്‍ത്തിയില്‍ കൊണ്ട് നടക്കുന്നവരാണ് മുസ്ലിം ലീഗുകാര്‍ എന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു.

ഇടതുപക്ഷത്തിനും സംഘപരിവാറിനും എതിരെ വിമര്‍ശനമുയര്‍ത്തിയാണ് ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ അംഗത്വം എടുത്തത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നുണ്ടെങ്കില്‍ അത് മുസ്ലിം ലീഗ് ആയിരിക്കും എന്ന് പത്ത് വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. സാമുദായിക ധ്രുവീകരണം തടയുന്നതില്‍ ഇടതു പക്ഷം പരാജയമെന്നും എല്‍.ഡി.എഫും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികളെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ വിമര്‍ശിച്ചു.

ഉപാധികള്‍ ഇല്ലാതെയാണ് മുസ്ലിം ലീഗില്‍ എത്തിയതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളായ കെഎന്‍എ ഖാദര്‍, മരക്കാര്‍ മാരായമംഗലം തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Related Posts

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading
എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം
  • August 10, 2026

എസ് സുരേഷിനെ മാറ്റണം, ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. സ്റ്റേറ്റ് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട്‌ തട്ടിപ്പ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലന്ന് മുരളീധരപക്ഷം. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും നേതൃത്വത്തിന് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച