സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വര്‍ധിച്ചത് ഏഴ് ശതമാനത്തിലേറെ വോട്ടാണെന്നും കോണ്‍ഗ്രസിന് കുറഞ്ഞതും ഏഴ് ശതമാനം വോട്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്തിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡന്റിനെ മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പരാജയഭീതിയില്‍ കൊണ്ടുവരുന്ന നരേറ്റീവ് മാത്രമാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണമെന്ന് സുനില്‍ കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയുമായി ഡീല്‍ തുടങ്ങിയത് കോലീബി എന്ന കുപ്രസിദ്ധ സഖ്യത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസാണ്. തൃശൂരില്‍ ഒരു ഡീലുമില്ല. കോണ്‍ഗ്രസിന്റെ നഷ്ടമായ വോട്ടുകളും ബിജെപിക്ക് ലഭിച്ച വോട്ടുകളും പരിശോധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. മുന്‍തവണത്തേക്കാള്‍ താന്‍ ആ തിരഞ്ഞെടുപ്പില്‍ വോട്ട് ഉയര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സിപിഐഎം- ബിജെപി ഡീല്‍ ആരംഭിച്ചുവെന്നായിരുന്നു കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിനായി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്നും അതിന് പിന്നില്‍ ആരായിരുന്നുവെന്ന് പില്‍ക്കാലത്ത് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

Related Posts

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി
  • June 26, 2026

അഭിനേതാക്കളുടെ സംഘടന അമ്മയില്‍ ഭിന്നത തുടരുന്നതിനിടെ അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി എംഎല്‍എ. രാജിവെച്ചുപുറത്തുപോയ വരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ അധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു.…

Continue reading
‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്
  • June 26, 2026

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പോലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നത്. വിഷയത്തിൽ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണ്. ആരെങ്കിലും സ്വന്തം ശരീരം സ്വന്തം ബ്ലേഡ് ഉപയോഗിച്ച്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍