ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി കൂടുതൽ സമയം തേടാൻ സാധ്യത

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണപ്പാളികളുടെ സാമ്പിൾ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂർ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

സ്വർണപ്പാളികളുടെ 36 സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ജാംഷെഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാൽ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പാളികളിൽ അട്ടിമറി നടന്നില്ലെന്നായിരുന്നു കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. 2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്‌ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകിയ നിർദ്ദേശം.

Related Posts

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ
  • September 29, 2026

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശമെന്നാണ് പൊലീലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും…

Continue reading
ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്
  • September 29, 2026

കൊച്ചി: ബാറുകൾക്ക് ആദ്യ തവണ അനുമതി നൽകുമ്പോൾ മാത്രം സ്റ്റാർ പദവി നിബന്ധന ബാധകമെന്ന് ഹൈക്കോടതിയിൽ നികുതി വകുപ്പിന്റെ സത്യവാങ്മൂലം. അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല. സ്റ്റാർ ലൈസൻസ് ഇല്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകിയത് ചോദ്യം ചെയ്തുള്ള…

Continue reading

You Missed

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം