രക്ഷനാകാൻ ആ യുവ താരം.
തമിഴകത്ത് 2024ല്‍ വൻ ഹിറ്റുകള്‍ തുടര്‍ച്ചയായി സംഭവിക്കുന്നില്ല. 2023ല്‍ തമിഴകം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച വര്‍ഷമായിരുന്നു. മലയാളമാണ് 2024ല്‍ രാജ്യത്ത് ചര്‍ച്ചയായത്. എന്തായാലും ഇനി പ്രതീക്ഷയുള്ള തമിഴ് ചിത്രമായ അമരന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
രജനികാന്ത് അതിഥി വേഷത്തില്‍ വന്ന ചിത്രമായ ലാല്‍ സലാമിന് വിജയിക്കാതിരുന്നപ്പോള്‍ കമല്‍ഹാസന്റേതായി ഒടുവില്‍ എത്തിയ ഇന്ത്യൻ 2വിനും രക്ഷയുണ്ടായില്ല. വിജയ് സേതുപതിയുടെ മഹാരാജയാണ് 100 കോടി ക്ലബിലെത്തിയത്. എന്നാല്‍ മലയാളത്തില്‍ നിരവധി 100 കോടി ക്ലബുകളാണ് 2024ല്‍ ഉണ്ടായിട്ടുള്ളതെന്നത് പ്രധാനമാണ്. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ശിവകാര്‍ത്തികേയന്റെ ചിത്രം അമരന്റെ റിലീസ് പ്രഖ്യപിച്ചത് ആവേശമുയര്‍ത്തിയിട്ടുണ്ട്.
ശിവകാര്‍ത്തികേയനില്‍ തമിഴകം രക്ഷകനെ കാണുന്നുണ്ട്. തമിഴകത്ത് യുവ നടൻമാരില്‍ ഒരു സൂപ്പര്‍താരമാകാൻ സാധ്യത കല്‍പ്പിക്കപ്പെടുന്നതും ശിവകാര്‍ത്തികേയൻ ആണ്. പ്രേക്ഷകരെ മുന്നില്‍ക്കണ്ടിട്ടുള്ള വിജയം ലക്ഷ്യമാക്കിയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശിവകാര്‍ത്തികേയന് സാധിക്കുന്നുണ്ടെന്നതാണ് മനസ്സിലാക്കാനാകുന്നത്. കൊവിഡ് കാലത്ത് തമിഴകത്തിന് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചത് ശിവകാര്‍ത്തികേയനാണ്.
ദീപാവാലി റിലീസായി ഒക്ടോബര്‍ 31നാണ് ചിത്രം എത്തുകയെന്നത് അമരൻ കാത്തിരുന്നവരെ ആവേശത്തിലാക്കിയിട്ടുണ്ട്. തമിഴകത്ത് വമ്പൻ വിജയം അനിവാര്യമാകുമ്പോഴാണ് ചത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ വേഷത്തില്‍ വേറിട്ട കഥാപാത്രമായി ശവകാര്‍ത്തികേയൻ എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ ലുക്കിലും ശിവകാര്‍ത്തികേയനെ വ്യത്യസ്‍തമായി കാണാം. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നിര്‍ണായക നായികാ കഥാപാത്രമാകുമ്പോള്‍ ശിവകാര്‍ത്തികേയനൊപ്പം ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലുള്ളപ്പോള്‍ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.v