‘ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചു’; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഭരണകൂടത്തിലെ കരുത്തനുമായ അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തിങ്കളാഴ്ച രാത്രി നടന്ന മിന്നലാക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദേശം ഉടൻ പുറത്തുവിടുമെന്ന് ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വലിയ തോതിലുള്ള അവ്യക്തത തുടരുകയാണ്. ഇസ്രായേലിന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്നാണ് ഇറാന്റെ പ്രാഥമിക പ്രതികരണം.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാരിജാനായുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.

Related Posts

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു
  • September 25, 2026

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ വരെ കടന്നാക്രമിച്ചായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം. മംദാനി മേയറായതു മുതൽ ന്യൂയോർക്കിലെ ഭൂരിഭാഗം ജൂതന്മാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നാണ് വിമർശനം. സൊഹ്‌റാൻ മംദാനിയെ ജൂതവിരുദ്ധൻ എന്നാണ് നെതന്യാഹു…

Continue reading
റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്