ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി സ്വര്‍ണം; ഇന്നത്തെ നിരക്കുകള്‍ അറിയാം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് പവന് 360 രൂപ വീതമാണ് ഇടിഞ്ഞത്. ഗ്രാമിന് 45 രൂപയുടെ നേരിയ ഇടിവും രേഖപ്പെടുത്തി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 1,16,720 രൂപയാണ് ഇന്ന് നല്‍കേണ്ടി വരിക. ഗ്രാമിന് 14,950 രൂപയും നല്‍കേണ്ടി വരും. യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെയും സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി ചില നിക്ഷേപകര്‍ കരുതുന്നില്ലെന്നും ഇതാണ് വിലയിടിവിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്.

നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കറന്‍സി വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നേട്ടത്തോടെ തന്നെ മുന്നേറുകയാണ് ഡോളര്‍. അതേസമയം ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്.

Related Posts

ഇന്നും കൂടി; സ്വര്‍ണവില അറിയാം
  • July 10, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,06,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്നത്തെ വര്‍ധന. ഗ്രാമിന് 13,275 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate…

Continue reading
അടിച്ചോ കോടി? അറിയാം സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം
  • March 17, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. SV 307202 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI