കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിക്കും. കൊട്ടാരത്തിൽ നിന്ന് അമൂല്യ രത്നങ്ങൾ അടക്കം രണ്ടുകോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതി. സൈബർ സെല്ലും വിരലടയാളവിദഗ്ധരും കൊട്ടാരത്തിൽ ഇന്നലെ തന്നെ വിശദ പരിശോധന തുടങ്ങിയിരുന്നു.

പിച്ചിപ്പു മൊട്ട് സ്വർണ്ണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇന ആഭരണങ്ങളാണ് മോഷണം പോയത്. 2025 നവംബറിൽ ബെം​ഗളൂരുവിലേക്ക് പോകുന്നതിനു മുമ്പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ ഇല്ല എന്ന് മനസിലാക്കിയതെന്നും 10 ദിവസം മുമ്പ് വരെ ആഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. 2025 ഒക്ടോബർ- നവംബർ മാസത്തിൽ കവർച്ച നടന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ആഭരണങ്ങൾ നഷ്ടമായ വിവരം നവംബറിൽ തന്നെ അറിഞ്ഞിരുന്നുവെങ്കിലും കൊട്ടാരത്തിനുള്ളിൽ തന്നെ കാണുമെന്ന് കരുതിയതിനാലാണ് പരാതി കൊടുക്കാൻ വൈകിയതെന്നാണ് കൊട്ടാരത്തിന്റെ വിശദീകരണം. തിരഞ്ഞിട്ടും ആഭരണങ്ങൾ കിട്ടാത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്. തിരുവനന്തപുരംത്തെ അതീവ സുരക്ഷ മേഖലയായ കവടിയാറിൽ നടന്ന ഈ മോഷണം പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുനിന്നുള്ള ആരോ കൊട്ടാരത്തിൽ അതിക്രമിച്ചു കയറി മോഷ്ട്ടം നടത്തിയെന്നാണ് പരാതി.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്