കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. (relative killed amid conflict between a husband and wife in konni)

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയില്‍ ഇയാള്‍ക്ക് തലയ്ക്കടിയേല്‍ക്കുകയായിരുന്നു. ഉടനടി അവിടെക്കൂടി നിന്ന ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വഹാബിന്റെ തലയ്ക്കടിച്ചത് എന്ത് വസ്തുകൊണ്ടാണെന്നും ഉപദ്രവിച്ചത് ആരെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുറ്റിക വച്ചാകും അടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വഹാബിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Related Posts

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍
  • March 14, 2026

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ എം വിജയന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പല ആളുകളും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം താന്‍ പ്രവര്‍ത്തിക്കില്ല. പിടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയ്യാറാണ്. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ്…

Continue reading
ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും
  • March 14, 2026

ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും സര്‍ക്കാര്‍ നിലപാടറിയിക്കുക. ആചാരം സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുന്‍നിലപാട് തിരുത്താന്‍ സിപിഐഎമ്മും സര്‍ക്കാരും നിര്‍ബന്ധിതരായത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

കെഎസ് ശബരീനാഥന്‍ അരുവിക്കരയിലേക്ക്? മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം