യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു, അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു; ആദ്യമേ ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയതാണ്’: എം.വി.ഗോവിന്ദൻ

ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ പ്രതിസന്ധിയിലായി. ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്ന് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നു.

Remaining Time -11:20

റഷ്യയിൽ നിന്ന് എണ്ണ സ്വീകരിക്കാൻ അമേരിക്കയുടെ അനുവാദത്തിന് കാത്തിരിക്കുന്നു. അപമാനകരമായ സമീപനമാണ് കേന്ദ്രസർക്കാരിൻ്റേത്. അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു. ഇടതുപക്ഷം ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയതാണ്. അതാണിപ്പോൾ യാഥാർത്ഥ്യമാകുന്നത്. യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു.

പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യം. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാചകവാതക ക്ഷാമം, ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്തണം. ഇതിൽ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം. ശ്മശാനങ്ങളിലും ബദൽ സംവിധാനം ഉറപ്പാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

പാചകവാതകം ക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണം. പൂഴ്ത്തി വെപ്പ് നടക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ജനകീയ ഇടപെടൽ വേണം. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കേന്ദ്രസർക്കാർ.

ദേശീയപാതാ ഉദ്ഘാടനം, പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞു. ശിലാഫലകത്തിൽ മന്ത്രിയുടെ പേര് ഉണ്ടായിരുന്നു. രാഷ്ട്രീയ നിലപാടിന്റെ പേരിൽ പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. രാഷ്ട്രീയ താൽപര്യങ്ങൾക്കായി സംസ്ഥാനത്തിന്റെ അവകാശത്തെ പോലും ഇല്ലാതാക്കുന്നു.

Advertisement

ഇത്തരം ചെയ്തികൾക്കെതിരെ പ്രതിഷേധം ഉയരണം. വലിയ ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലും എൽഡിഎഫ് അധികാരത്തിൽ വരും. സ്ഥാനാർഥി ചർച്ച LDF ൽ പൂർത്തിയായി വരുന്നു. തിയതി പ്രഖ്യാപിക്കുന്ന ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനം,നിയമപരമായ കാര്യങ്ങൾ നോക്കും. പരിശോധിച്ച് ആവശ്യമായ നിലയിൽ സംസ്ഥാന സർക്കാർ മറുപടി നൽകണം. ഇതാണ് സെക്രട്ടേറിയറ്റിൽ തീരുമാനിച്ചത്. ഞങ്ങൾ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ല. ഇന്നത്തെ പരിതസ്ഥിതിയിൽ നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കും.

ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ല. യുവതി പ്രവേശനം വേണോ വേണ്ടയോ എന്നതല്ല സുപ്രീംകോടതിയുടെ ചോദ്യം. അതിൻറെ പേരിൽ ആവശ്യമില്ലാതെ ചർച്ച നടത്തേണ്ട ആവശ്യമില്ല. അത് കോടതിയുടെ കാര്യമാണ്. ശബരിമലയുടെ മാത്രം പ്രശ്നമല്ല. കഴിഞ്ഞതവണ നൽകിയ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കും. ആചാരത്തിലും പരിഷ്കാരത്തിലും അറിവുള്ളവരുമായി ‘സംസാരിച്ച് നിലപാട് സ്വീകരിക്കണം. പണ്ഡിതരുമായി ചർച്ച ചെയ്യണം

ജി സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തുപോയി. ഇനിയെന്തിന് അനുനയിപ്പിക്കണം. അദ്ദേഹം ഒന്നരമണിക്കൂർ പത്ര സമ്മേളനം നടത്തി. എങ്ങനെയും തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്. അദ്ദേഹത്തിന് ബോധ്യമില്ലാത്തത് കൊണ്ടാണല്ലോ മെമ്പർഷിപ്പ് പുതുക്കാതെ പോയത്. അമ്പലപ്പുഴ സീറ്റ് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലം. അവിടെ ഇടതുപക്ഷം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

‘മജീഷ്യൻ പിടിക്കപ്പെട്ടു’; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം
  • April 17, 2026

മോദി – അംബാനി ബന്ധത്തിന് പരോക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും…

Continue reading
കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജിവച്ചു
  • April 17, 2026

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട കലഹങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറുകയായിരുന്നു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിജയ്‌യുടെത് ‘സുനാമി ജാതകം’ വലിയ വിജയങ്ങൾ ഇനിയും കൈവരിക്കും!; വിജയ്‌യുടെ ജ്യോത്സ്യൻ ഇനി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

വിജയ്‌യുടെത് ‘സുനാമി ജാതകം’ വലിയ വിജയങ്ങൾ ഇനിയും കൈവരിക്കും!; വിജയ്‌യുടെ ജ്യോത്സ്യൻ ഇനി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ; കോടതിയിൽ പോകും വഴി യാദൃശ്ചികമായി ഇറങ്ങിയത്, പുസ്തകമെഴുതാനെന്ന് വിശദീകരണം

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ; കോടതിയിൽ പോകും വഴി യാദൃശ്ചികമായി ഇറങ്ങിയത്, പുസ്തകമെഴുതാനെന്ന് വിശദീകരണം

ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ

ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ