‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ‘I hate my life…Ammu Ammu…’ എന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു.

കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Related Posts

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ
  • November 13, 2026

തൃശൂർ: ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിൽ നവീ മുംബൈ സ്വദേശി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്ന ഗുരുമൂർത്തി(27) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.…

Continue reading
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
  • November 10, 2026

തിരുവനന്തപുര: ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി വിജീഷ്, പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പേട്ട പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും…

Continue reading

You Missed

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി