ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്. (How AI is shaping the war in Iran america use ai technology in war)

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുന്നതിനും യു എസ് സൈന്യം ക്ലോഡ് ഉപയോഗിച്ചിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനോ നിരീക്ഷണത്തിനോ ആക്രമണങ്ങള്‍ക്കോ ക്ലോഡിനെ ഉപയോഗിക്കരുതെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു.നിബന്ധനകള്‍ വച്ച ആന്ത്രോപിക്കുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. പെട്ടെന്ന് മറ്റൊരു എ ഐ മോഡലിലേക്ക് മാറുന്നതിലുള്ള ബുദ്ധിമുട്ടു മൂലം ആറു മാസത്തേക്ക് കൂടി ആന്ത്രോപിക്കിന്റെ സേവനം അമേരിക്ക ഉപയോഗിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കിയിരുന്നു. 2021ല്‍ ഓപ്പണ്‍ എ ഐയില്‍ നിന്നും തെറ്റിപ്പിരിഞ്ഞവരാണ് ആന്ത്രോപിക് സ്ഥാപിച്ചത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായി ടാര്‍ജെറ്റിനെ കണ്ടെത്തി ആക്രമിക്കുന്ന രീതി മൂലം സാധാരണ ജനങ്ങള്‍ മരണപ്പെടാതെയും പരുക്കേല്‍ക്കാതെയും നോക്കാനാകുമെന്ന വലിയ പ്രയോജനം വിദഗ്ധര്‍ എടുത്തുപറയുന്നുണ്ടെങ്കിലും യുദ്ധമുഖത്ത് എഐ കൂടിയെത്തുന്നതിനെ വലിയ ഭീഷണിയായി കണക്കാക്കുന്നവരും കുറവല്ല. യുക്രൈന്‍ യുദ്ധത്തിലും ഗസ്സയിലും എഐ ഉപയോഗിച്ചിരുന്നുവെന്നും അവിടെ സാധാരണ ജനങ്ങള്‍ മരണപ്പെടുന്നതില്‍ കുറവില്ലെന്നും വാദിക്കുന്നവരുമുണ്ട്. ഇമേജ് പ്രൊസസിങ്, ടാര്‍ജറ്റ് മാര്‍ക്കിങ് തുടങ്ങിയവയ്ക്കാണ് യുദ്ധമുഖത്ത് എഐ കൂടുതലായി ഉപയോഗിക്കുന്നത്. ഇറാന്‍ യുദ്ധത്തില്‍ എഐ ഉപയോഗിച്ചതായുള്ള വാര്‍ത്ത ആഗോള മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ