സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക് നിലന്നിനിരുന്നു. ഇത് മറികടന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.

വിവിധ സർക്കാർ അർദ്ധസർകാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ ചോദ്യം ചെയ്ത ഹർജിയിൽ, ഇനിമേൽ സുപ്രീം കോടതി ഉത്തരുവുകൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധിച്ചിരുന്നു. ചീഫ് സെക്രട്ടറി കൂടി കക്ഷിയായ ഈ വിധിന്യായം നിലനിൽക്കുമ്പോൾ ആണു ഇപ്പോൾ സർക്കാർ പുതിയ സ്ഥിരപ്പെടുത്താൽ ഉത്തരവുകൾ ഇറക്കിയതും, പുതിയ ഉത്തരവുകൾ ഇറക്കാൻ തയാറെടുക്കുന്നതും, കോടതി അലക്ഷ്യം ആണെന്ന് ആരോപിച്ചു ഹർജിക്കാർ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ്‌ മുഹമ്മദ്‌ നിയാസ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്.

എന്നാൽ പല തവണ സമയം അനുവദിച്ചു നൽകിയിട്ടും സർക്കാർ വിശദീകരണം കോടതിയിൽ നൽകിയില്ല. ഈ സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ്‌ മുഹമ്മദ് നിയാസ് ഉത്തരവ് പാസ്സ് ആക്കിയത്. ഹർജിക്കാർക്കായി അഡ്വ എ എൽ നവനീത് കൃഷ്ണൻ ഹാജരായി.

Related Posts

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി
  • August 25, 2026

പ്രതിപക്ഷഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. താൻ തീരുമാനിക്കും, എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ്…

Continue reading
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
  • August 25, 2026

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും