ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. VSSC യിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയിൽ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.

അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. ദ്വാരപാലക ശില്പ കേസിലെയും കട്ടിളപ്പാളി കേസിലെയും ജാമ്യാപേക്ഷകൾ ഒരുമിച്ചായിരിക്കും പരിഗണിക്കുക. തന്ത്രിയുടെ ജാമ്യത്തെ എതിർത്തി എസ് ഐ ടി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ബന്ധമില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് തന്ത്രിയുടെ അഭിഭാഷകന്റെ വാദം.

Related Posts

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
  • November 12, 2026

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറികളില്‍ ഒന്നായ പാതിവില തട്ടിപ്പില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതും കേസുകള്‍ ക്രോഡീകരിക്കുന്നതിലെ വീഴ്ചയും കാരണമാണ് പ്രധാന കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത്. അന്വേഷണ…

Continue reading
വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി
  • November 12, 2026

കൊച്ചി: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ