സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇഡിക്ക് വിവരം. 2019-25 കാലയളവിൽ സ്വത്തുക്കളിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വൻവർദ്ധനയെന്ന് ഇഡി കണ്ടെത്തി.

2021ൽ വീട് നിർമ്മിച്ചതിൽ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിൽ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇഡി പറയുന്നു. മുരാരരി ബാബു ഇന്നലെ രാവിലെ 10.15ന്‌ കടവന്ത്ര ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ചോദ്യംചെയ്യൽ വൈകിട്ടുവരെ ചോദ്യം ചെയ്യൽ നീണ്ടുനിന്നിരുന്നു.

കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണം കവർന്ന കേസുകളിലാണ്‌ ചോദ്യംചെയ്യൽ നടക്കുന്നത്. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ മുരാരി ബാബുവിന്‌ ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രതിയായ എസ് ശ്രീകുമാറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ജാമ്യത്തിൽ ഉള്ള പ്രതികൾക്ക് പുറമെ ചില സാക്ഷികളെയും ഇഡി വിളിച്ചുവരുത്തുമെന്നാണ് വിവരം.

Related Posts

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്
  • September 29, 2026

സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഫര്‍സീന അറയ്ക്കലിന് ജയം. 436 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞതവണ ഫാത്തിമ തഹലയ 2135 വോട്ടുകള്‍ക്ക് ജയിച്ച ഡിവിഷനാണ്.…

Continue reading
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
  • September 29, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍…

Continue reading

You Missed

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ