‘റെയ്ഡിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല’; ആരോപണവുമായി കുടുംബം

ഡോ റോയ് സിജെയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് സഹോദരന്‍ ബാബു സി ജെ. ഡോ.റോയ് സി.ജെയുടെ മരണത്തില്‍ അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസിന് കൈമാറിയത്. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ ഡോ. റോയ് സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നു. (dr roy cj death family against income tax officers)

റോയ് വളരെയേറെ സമ്മര്‍ദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. റെയ്ഡിനിടെ അമ്മയെ വിളിക്കണമെന്ന് റോയ് ആവശ്യമുന്നയിച്ചെങ്കിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

അതേസമയം മരണകാരണം നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തിലേക്ക് വെടിയുണ്ട തുളച്ചുകയറിയതാണെന്നാണ്
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.വലതു കൈകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വെടിയുണ്ട ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കുടുംബാംഗങ്ങളുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

Related Posts

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading
മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു