നാലാം ജയം തേടി ഇന്ത്യ ഇന്ന് വിശാഖപട്ടണത്തിറങ്ങും; ആദ്യ വിജയം തേടി ന്യൂസിലാന്‍ഡും

ഐസിസി ട്വന്റി ട്വന്റി ലോക കപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരയില്‍ നാലാം വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ആദ്യ ജയം തേടി ന്യൂസിലാന്‍ഡും ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. ഇതിനകം തന്നെ പരമ്പര നേടിക്കഴിഞ്ഞും ടീം ഇന്ത്യ. മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമായിരിക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഫോം ഔട്ടായിരുന്നു താരം. വരുന്ന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനുള്ള മികച്ച അവസരമായിരുന്നു സഞ്ജുവിന് ഈ പരമ്പര. ഇഷാന്‍ കിഷന്‍ നന്നായി കളിക്കുന്നതിനാല്‍ തന്നെ ഫോം തെളിയിക്കേണ്ടത് സഞ്ജുവിന്റെ ബാധ്യതയായി മാറി. ഇന്നത്തെ മത്സരത്തില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എതിരാളികളെ തച്ച് തകര്‍ക്കാന്‍ കെല്‍പ്പുള്ള അഭിഷേക് ശര്‍മ്മ ക്രീസിലുറച്ചാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലേത് പോലെ തന്നെ വിശാഖപട്ടണത്തും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്നത്തെ മത്സരത്തിലും വിജയം നിശ്ചയമാണെന്ന ആത്മവിശ്വാസമാണ് ടീമിന് നല്‍കുന്നത്. ഇന്ത്യക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഹാര്‍ദിക് പണ്ഡ്യ, ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുടെ കളിമികവും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. നാലാം മത്സരത്തില്‍ ബൗളര്‍മാരില്‍ മാറ്റം വരുത്തുമെന്ന റിപ്പോര്‍ട്ട് ഉണ്ട്. ജസ്പ്രീത് ബുമ്രക്കും രവി ബിഷ്ണോയ്ക്കും പകരം അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും ഇലവനിലെത്തിയേക്കാം.

പരമ്പയിലെ ആദ്യ ജയം ലക്ഷ്മിട്ട് ഇറങ്ങുന്ന ന്യൂസിലാന്‍ഡിന് യിംസ് നീഷവും ലോക്കി ഫെര്‍ഗ്യൂസനും തിരിച്ചെത്തുന്നത് കരുത്താവും. കെയ്ല്‍ ജെയ്മിസനും ജേക്കബ് ഡഫിക്കും പുറത്തിരിക്കേണ്ടിവരുമെങ്കിലും ഒരു ജയമെങ്കിലും പ്രതീക്ഷിക്കുകയാണ് കിവീസ്.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
  • May 12, 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം