ഞെട്ടിച്ച് അര്‍ജിത്ത് സിങ്; പിന്നണിഗാനാലാപന രംഗത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. വര്‍ഷങ്ങളോളം തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചു. 38ആം വയസിലാണ് സംഗീതലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച വിരമിക്കല്‍ പ്രഖ്യാപനം. (Arijit Singh announces retirement)

പിന്നണി ഗാനരംഗത്ത് നിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീതമേഖലയില്‍ തുടരുമെന്നും അര്‍ജിത്ത് സിങ് വ്യക്തമാക്കി. സ്വതന്ത്ര മ്യൂസിക്കുമായി അര്‍ജിത്ത് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

‘കഴിഞ്ഞ കാലങ്ങളില്‍ ശ്രോതാക്കളെന്ന നിലയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. ഇനി മുതല്‍ പിന്നണി ഗായകനായി പുതിയ ജോലികള്‍ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.

ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് അങ്ങേയറ്റം ദയ കാണിച്ചു. ഞാന്‍ നല്ല സംഗീതത്തിന്റെ ആരാധകനാണ്. ഭാവിയില്‍ ഒരു ചെറിയ കലാകാരനായി കൂടുതല്‍ പഠിക്കാനും സ്വന്തമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കല്‍ കൂടി നന്ദി. തീര്‍പ്പാക്കാത്ത ജോലികള്‍ ഞാന്‍ പൂര്‍ത്തിയാക്കും. അതിനാല്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ചില റിലീസുകള്‍ പ്രതീക്ഷിക്കാം. ഞാന്‍ സംഗീതം ചെയ്യുന്നത് നിര്‍ത്തുന്നില്ല എന്നത് വ്യക്തമാക്കാനും ആഗ്രഹിക്കുന്നു’- അര്‍ജിത്ത് സിങ് കുറിച്ചു.

2012ല്‍ പുറത്തിറങ്ങിയ ഏജന്റ് വിനോദ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് പിന്നണിഗാന രംഗത്തെക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2013ല്‍ പുറത്തിറങ്ങിയ ആശിഖി 2 എന്ന ചിത്രത്തിലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

Related Posts

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
  • February 10, 2026

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

Continue reading
റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്
  • February 4, 2026

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി നൽകുന്ന ചിത്രങ്ങൾ സോഷ്യൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം