ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ

ഐഎസ്എൽ മത്സരക്രമം പുറത്ത്. ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഇല്ല. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്.

ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് മുംബൈയ്ക്കെതിരെ നടക്കും. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ , കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. വൈകീട്ട് അഞ്ചിനാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ എഫ് സി ഗോവ, ഇന്റർ കാശിയെയും നേരിടും.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവിൽ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകൾക്കിടെ ടീമിന് കരുത്ത് പകരാൻ ഇപ്പോഴിതാ ജർമൻ താരത്തെ എത്തിച്ചിരിക്കുകയാണ്.

ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയാണ് ടീമിലേക്ക് എത്തുന്നത്. അറ്റാക്കിങ് മിഡ്‌ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI