യുക്രെയ്‌ൻ – യുഎസ് – റഷ്യ ചർച്ച ഇന്ന് യുഎഇയിൽ ആരംഭിക്കും; യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് സെലെൻസ്കി

യുക്രെയൻ- റഷ്യ- അമേരിക്ക ആദ്യ ത്രികക്ഷി ചർച്ച ഇന്ന് യു എ ഇ-യിൽ നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിനിടയാക്കുമെന്ന് സെലൻസ്‌കി പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധാനന്തരം യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തിൽ ധാരണയായെന്നും സെലൻസ്‌കി പറഞ്ഞു.

ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. ചർച്ച ഉൽപ്പാദനക്ഷമവും അർത്ഥവത്തായതുമായിരുന്നുവെന്ന് സെലെൻസ്‌കി പ്രതികരിച്ചു.’യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്. യുക്രെയ്‌ൻ പൂർണ സത്യസന്ധതയോടും ദൃഢനിശ്ചയത്തോടും കൂടി പ്രവർത്തിക്കുന്നു. ഈ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും വിട്ടുവീഴ്ച ചെയ്യണം.’ – സെലെൻസ്കി പറഞ്ഞു.

ചർച്ചകൾക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഇന്നലെ അർധരാത്രിയിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജെറാദ് കഷ്‌നറും കൂടിക്കാഴ്ച നടത്തി. ഇന്നും നാളെയും നടക്കുന്ന ചർച്ചകളിൽ മൂന്നു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

Related Posts

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ
  • September 29, 2026

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശമെന്നാണ് പൊലീലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും…

Continue reading
ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്
  • September 29, 2026

കൊച്ചി: ബാറുകൾക്ക് ആദ്യ തവണ അനുമതി നൽകുമ്പോൾ മാത്രം സ്റ്റാർ പദവി നിബന്ധന ബാധകമെന്ന് ഹൈക്കോടതിയിൽ നികുതി വകുപ്പിന്റെ സത്യവാങ്മൂലം. അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല. സ്റ്റാർ ലൈസൻസ് ഇല്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകിയത് ചോദ്യം ചെയ്തുള്ള…

Continue reading

You Missed

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം