‘എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം’; ട്രംപിനെ പരിഹസിച്ച് ഇലോൺ മസ്‌ക്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പരാമർശം വൈറലാകുന്നു. ”ബോർഡ് ഓഫ് പീസ് രൂപീകരിച്ചതിനെപ്പറ്റി കേൾക്കുന്നു. സമാധാനം എന്നർത്ഥമുള്ള പീസല്ല, കഷണം എന്നർത്ഥമുള്ള പീസാണ് അതെന്ന് തോന്നുന്നു” എന്നായിരുന്നു പരിഹാസം. ഗ്രീൻലൻഡിന്റെ ഒരു കഷണം, വെനസ്വേലയുടെ ഒരു കഷണം, നമുക്ക് എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം.”. സദസ്സിൽ കൂട്ടച്ചിരി ഉയർത്തി മസ്‌കിന്റെ ഈ വാക്കുകൾ.

അതേസമയം ‘ട്രംപ് ബോർഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചാർട്ടർ അവതരിപ്പിച്ചു. അംഗത്വമെടുത്തവർ ഒരു ബില്യൺ ഡോളർ ധനസഹായം നൽകണമെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്‍റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക.

പാകിസ്താൻ ,അസർബൈജാൻ, യുഎഇ, ഹംഗറി ഇസ്രായേൽ തുടങ്ങി ഇരുപതിലധികം രാജ്യങ്ങൾ സമിതിയിൽ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവർ ഒരു ബില്യൺ യുഎസ് ഡോളർ സംഭാവന നൽകണമെന്ന് ട്രംപ് അഭ്യർത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് മക്രോൺ ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നു. നിലവിൽ സമിതിയിൽ അംഗമാകില്ലെന്ന് ബ്രിട്ടൻ അറിയിച്ചു. സമിതിയിൽ അംഗമാകുന്നതിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുക, ഗസയുടെ പുനർനിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് കരാർ ലക്ഷ്യമിടുന്നതെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആഗോള സംഘർഷം പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.

ചാർട്ടറിൽ ഒരിടത്തും ഗസ പരാമർശമില്ല എന്നതും എതിർപ്പിനിടയാക്കി. പലസ്തീൻ ജനതയെ സഹായിക്കാൻ ഒരു ബില്യൺ ഡോളർ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബോർഡ് ഓഫ് പീസിൽ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . ഐക്യരാഷ്ട്രസംഘടനക്ക് ബദലായാണ് ട്രംപിന്‍റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആരംഭിച്ച യുദ്ധംഅവസാനിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന പതിവ് പല്ലവി ട്രംപ് ദാവോസിലും ആവർത്തിച്ചു.

Related Posts

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’
  • August 15, 2026

പാലക്കാട്; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി VT ബൽറാം MLA. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം ബൽറാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്. വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ സ്വാതന്ത്രമെന്ന്…

Continue reading
‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’
  • August 15, 2026

തിരുവനന്തപുരം: നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത് സംബന്ധിച്ച് കത്ത് നൽകി. നിലവിലുള്ള ആശുപത്രികളിൽ ഫോറൻസിക്മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോട്…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI