ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; ഷിബു ബേബി ജോണിന് എതിരെ കേസ്; ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു

ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് എതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്‌സിന്റെ പരാതിയിലാണ് നടപടി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങിയത് ബില്‍ഡറാണെന്നാണ് പൊലീസ് പറയുന്നത്. പരാതി നിലനില്‍ക്കില്ലന്നും വിലയിരുത്തലുണ്ട്. പരാതിക്കാരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഭൂമി ചാക്ക ഭാഗത്ത് ഉണ്ടായിരുന്നു. അവിടെ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഷിബു ബേബി ജോണിന്റെ കുടുംബവും ആന്‍ഡ കണ്‍സ്ട്രക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയും തമ്മില്‍ 2020ല്‍ ഈ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരം 2020ല്‍ പരാതിക്കാരനായ അലക്‌സ് ഫ്‌ളാറ്റ് നിര്‍മാണ കമ്പനിക്ക് പണം കൈമാറി എന്നാണ് അവകാശപ്പെടുന്നത്. ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. 15 ലക്ഷം രൂപയാണ് ആന്‍ഡ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പരാതിക്കാരന്‍ നല്‍കിയത്.

പരാതിക്കാരനെ ഇന്നേവരെ കണ്ടിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുവന്നതുകൊണ്ടാണ് ഇപ്പോള്‍ കേസ് വന്നതെന്നും അദ്ദേഹം പറഞ്ഞു. 7 വര്‍ഷം മുന്‍വ് ഞങ്ങളുടെ ഒരു പ്രോപ്പര്‍ട്ടി ഒരു ജോയ്ന്റ് വെഞ്ച്വറിന്റെ ഭാഗമായി എറണാകുളത്തുള്ള ആന്‍ഡ ബില്‍ഡേഴ്‌സിന് നല്‍കി. അവര്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. അവരും കരാറുകാരനും തമ്മില്‍ വഴക്കായി. ഞങ്ങള്‍ ബില്‍ഡറെ ടെര്‍മിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അലക്‌സ് എന്ന ഈ വ്യക്തി മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. സിവില്‍ കേസാതുകൊണ്ട് എഫ്‌ഐആര്‍ ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞ് തള്ളിപ്പോയി. തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ രണ്ടാമതും പരാതി കൊടുത്തു. അതിന്റെ പേരില്‍ എഫ്‌ഐആറെടുത്തു – ഷിബു ബേബി ജോണ്‍ പറഞ്ഞു.

Related Posts

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍
  • July 3, 2026

തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ കൈവശമുണ്ടെന്നും പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര…

Continue reading
‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ
  • July 3, 2026

സർക്കാരിൻ്റെ മദ്യനയത്തെ വിമർശിച്ച് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമർശനം. മദ്യം പൂർണമായും വർജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച