‘നായകൻ പിണറായി തന്നെ’; തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് എം.എ. ബേബി

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. ടീമിൻറെ നേതാവും പിണറായി തന്നെ. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കും. പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കി. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ പ്രതികരണം.

യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണെന്നും, കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വെറും ചീറ്റിപ്പോയ വിസ്മയം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് എം.എ. ബേബി വ്യക്തമാക്കി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ
  • September 26, 2026

ആലപ്പുഴ: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ചെയ്ത സേവനത്തിനാണ് മകൾ വീണ പണം സ്വീകരിച്ചത്. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാട്. അച്ഛൻ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും…

Continue reading
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
  • September 26, 2026

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI