എക്‌സില്‍ പലരുടെയും ഹൃദയം തകരും; ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിക്കാന്‍ മസ്‌ക്

എക്സിനെ മസ്‌ക് ഏറ്റെടുത്തത് മുതൽ പ്ലാറ്റ്ഫോമിൽ ഡിസ്‍ലൈക്ക് ബട്ടൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു

ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത് മുതൽ പ്ലാറ്റ്ഫോമിൽ ഡിസ്‍ലൈക്ക് ബട്ടൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മസ്‌ക് ഏറ്റെടുത്ത ശേഷം എക്‌സില്‍ നിരവധി മാറ്റങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഡിസ്‍ലൈക്ക് ഫീച്ചര്‍ മാത്രം എത്തിയിരുന്നില്ല. ഈ മാസമാദ്യം ആരോൺ പെരിസ് എന്നയാളാണ് എക്‌സിന്‍റെ ഐഒഎസ് പതിപ്പിന്‍റെ കോഡിൽ ഡൗൺവോട്ട് ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകളുണ്ടെന്ന് വെളിപ്പെടുത്തിയത്.

എക്സിലെ ഡൗൺവോട്ട് ഐക്കൺ എങ്ങനെയായിരിക്കുമെന്നതിന്‍റെ ചിത്രവും ഇതിനൊപ്പമുണ്ട്. ഹാർട്ട് ഐക്കണാണ് എക്സിലെ ലൈക്ക് ബട്ടൺ. ഇതിന് ഡൗൺവോട്ട് അഥവാ ഡിസ്‍ലൈക്ക് ബട്ടണായി ബ്രോക്കൺ ഹാർട്ട് ഐക്കണാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ‘നിങ്ങൾ ഈ പോസ്റ്റ് ഡൗൺവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?’ എന്ന ചോദ്യം പോപ്പ് അപ്പ് ചെയ്യുമെന്നാണ് ആരോൺ പറയുന്നത്. ഇതിന് സ്ഥിരീകരണം നൽകുന്നതോടെ ആ പോസ്റ്റിന് ഡൗൺവോട്ട് ചെയ്യാം. @P4mui എന്ന എക്‌സ് അക്കൗണ്ടിൽ ഡിസ്‌ലൈക്ക് ബട്ടണിന്‍റെ പ്രവർത്തനം കാണിക്കുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഈയടുത്ത് പ്രൈവറ്റ് ലൈക്കുകൾ എക്സ് അവതരിപ്പിച്ചിരുന്നു. ഡിഫോൾട്ടായി എല്ലാ എക്സ് ഉപഭോക്താക്കളുടെയും ലൈക്കുകൾ ഹൈഡ് ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ പ്രൈവറ്റ് ലൈക്കുകളാകും ഇനിയുണ്ടാകുക. നിങ്ങൾ ആരുടെയെങ്കിലും പോസ്റ്റിന് ലൈക്ക് ചെയ്താൽ അക്കാര്യം മറ്റാരും അറിയില്ല. ഇതുവഴി സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകൾ ലൈക്ക് ചെയ്യാനാകും. ലൈക്ക് ചെയ്തെന്ന പേരിലുണ്ടാകുന്ന സൈബർ ആക്രമണം തടയാൻ ഇതുവഴിയാകും. മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് ലൈക്ക് ചെയ്യാൻ മടിക്കുന്നുണ്ട്. അതിനുളള പരിഹാരം കൂടിയാണ് പ്രൈവറ്റ് ലൈക്ക് എന്നാണ് എക്സ് പ്രതിനിധി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാകൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നോ, ബുക്ക്മാർക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല. എന്നാൽ എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവർക്കും കാണാനാകും.

  • Related Posts

    ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍
    • April 24, 2025

    കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.…

    Continue reading
    പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും
    • April 24, 2025

    കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം