ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം; റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടു

വിജയ്‌യുടെ പൊങ്കല്‍ ചിത്രം ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം റിവൈസിങ് കമ്മിറ്റിക്ക്‌ വിട്ടു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റേതാണ് നടപടി. ചിത്രം വരുന്ന ഒന്‍പതിന് റിലീസ് ചെയ്യാനിരിക്കെ, ഇനിയും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി, ഒരു മാസം മുന്‍പുതന്നെ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 19ന് ബോര്‍ഡ്, ചിത്രം കണ്ടു. പത്തോളം കട്ടുകള്‍ വേണമെന്ന് നിര്‍ദേശിച്ചു. ഈ മാറ്റങ്ങളും വരുത്തി, ചിത്രം വീണ്ടും നല്‍കി. എന്നാല്‍ ഇതുവരെയും സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടിട്ടില്ലെന്നാണ് സൂചന. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനുള്ള കാരണവും വ്യക്തമല്ല.

രാഷ്ട്രീയത്തിലിറങ്ങിയ വിജയുടെ അവസാന ചിത്രമായാണ് ജനനായകനെ ആരാധകര്‍ കരുതുന്നത്. വിടവാങ്ങല്‍ ചിത്രമായതിനാല്‍ തന്നെ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ജനനായകന്റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീര്‍ന്നു. വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് പ്രതിസന്ധിയായത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയ്ക്കെതിരെ തമിഴക വെട്രി കഴകം രംഗത്തെത്തി.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിര്‍വഹിക്കുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ?ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ്. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല