ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ അര്‍ധരാത്രിയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാണ് മംദാനി.

രണ്ട് സത്യപ്രതിജ്ഞാചടങ്ങുകളാണ് പരമ്പരാഗതമായി ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ആദ്യ സത്യപ്രതിജ്ഞാചടങ്ങ് സ്വകാര്യ ചടങ്ങാണ്. പുതുവര്‍ഷപ്പിറവിയില്‍ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു ആദ്യ ചടങ്ങ്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ആണ് മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനില്‍ തൊട്ടാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം മംദാനി പറഞ്ഞു.

മംദാനിയുടെ ഭാര്യ രാമാ ദുവാജിയും അമ്മ മീരാ നായരും പിതാവ് മഹ്‌മൂദ് മംദാനിയും മറ്റ് കുടുംബാംഗങ്ങളും സ്ഥാനമൊഴിയുന്ന ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡമും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ന് പ്രാദേശികസമയം ഉച്ചതിരിഞ്ഞ് ഒരു മണിക്ക് സിറ്റി ഹാളിന്റെ പടികളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് പൊതുജനങ്ങള്‍ക്കായുള്ളതാണ്. സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് ചടങ്ങിന് നേതൃത്വം നല്‍കും.

Related Posts

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
  • June 27, 2026

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ വന്നതിനുശേഷം തുടരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത സർക്കാർ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായിരുന്ന…

Continue reading
പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
  • June 27, 2026

പിതാവിന്റെ മരണത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണം ശ്രദ്ധക്കുറവ് കാരണമാണെന്നാണ് മകന്റെ ആരോപണം. ജൂൺ 11 ന് പുലർച്ചെയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി