സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള സെമി ഫൈനല്‍ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ടൂര്‍ണമെന്റ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രകാരം മാറ്റിയിരുന്നു. പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെ സുരക്ഷാച്ചുമതലക്കായി സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ഇതിന് പുറമെ ശബരിമലയിലും സുരക്ഷാജോലിക്കായി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിനെത്തുന്ന നൂറുകണക്കിന് കാണികളെ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്നിരിക്കെ മത്സരം നടത്തുന്നത് സുരക്ഷ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തൃശ്ശൂരും അയല്‍ജില്ലയായ മല പ്പുറവും തമ്മിലുള്ള മത്സരമായതിനാല്‍ തന്നെ ധാരാളം കാണികള്‍ എത്തിയേക്കാം. വിരലിലെണ്ണാവുന്ന പോലീസുകാരെ വെച്ച് തിരക്ക് നിയന്ത്രിക്കാനാകില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കും ഇരു ടീമുകളുടെയും മാനേജ്‌മെന്റിനും പോലീസ് കമ്മിഷണര്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ വോട്ടെണ്ണലിന് ശേഷം സൗകര്യപ്പെടുന്ന ഏത് തീയ്യതിയിലും മത്സരം നടത്താമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. ഇരുമത്സരങ്ങളുടെയും പുതുക്കിയ മത്സര തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Posts

മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും
  • December 8, 2025

മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളും. രണ്ട് AK 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം.…

Continue reading
ASAP കേരള – KTU സംയുക്ത ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
  • December 5, 2025

സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഇന്റേണ്‍ഷിപ് അവസരങ്ങളുടെ ഒരു പുതു ലോകം തുറന്നുകൊണ്ട് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP) കേരള, എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി (KTU) കൈകോര്‍ക്കുന്നു. അക്കാദമിക് ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയും തമ്മിലുള്ള അന്തരം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി