രണ്ടാമത്തെ ലൈംഗിക പീഡനകേസിലും അറസ്റ്റ് തടയാനുള്ള നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും ജാമ്യം തേടി രാഹുൽ കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്നതാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റ് തടയുന്നത് സാധാരണ നടപടിയാണ്. പ്രതി ഉന്നയിച്ച വാദങ്ങൾ കേൾക്കണം ഹൈക്കോടതി പറഞ്ഞു. കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നും പ്രോസിക്യൂഷനും വാദങ്ങളുന്നയിക്കാമെന്നും കോടതി പറഞ്ഞു. മുൻവിധിയോടെയല്ലാ ഹർജി കേൾക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ രാഹുൽ ഫോൺ ഓണാക്കിയിരുന്നു. പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി.







