ഇൻഡിഗോ പ്രതിസന്ധി: യാത്രക്കാർക്ക് ഇരുട്ടടി, യാത്ര നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധിക്കിടയിലും യാത്ര നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

തിരുവനന്തപുരത്തുനിന്നുള്ള 9 വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. കൃത്യമായ വിവരങ്ങൾ ഇൻഡിഗോ അധികൃതർ നൽകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരെടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്.

പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചു. മുംബൈയിൽ 35 വിമാനങ്ങളും അഹമ്മദാബാദ് 20ലേറെ വിമാനങ്ങളും റദ്ദ് ചെയ്തു. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.

Related Posts

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്
  • April 4, 2026

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ…

Continue reading
ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി; ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്
  • April 4, 2026

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോർട്ട്. എസ്‌ഐആറിനെതിരെ പെട്ടെന്നുണ്ടായ പ്രതിഷേധമല്ല എന്ന് പൊലീസ് റിപ്പോർട്ട്‌. നൂറോളം പേർ തടിച്ചുകൂടിയെന്നും സഹായത്തിനു വേണ്ടി പ്രാദേശിക ജില്ല ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

താനയിലെ വെടിവെപ്പ്: പ്രതി ജയൻ ശിവാനന്ദന്റെ മൊഴികളിൽ വൈരുദ്ധ്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു

താനയിലെ വെടിവെപ്പ്: പ്രതി ജയൻ ശിവാനന്ദന്റെ മൊഴികളിൽ വൈരുദ്ധ്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു