രാഹുലുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കോണ്‍ഗ്രസ് വിച്ഛേദിച്ചു; ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി’; കെ മുരളീധരന്‍

ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. ഇന്ന് തന്നെ തീരുമാനമെടുത്തേക്കും. രാഹുലിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായി കൈവിട്ടേക്കും. സാഹചര്യം അതീവ ഗൗരവമെന്നാണ് കെപിസിസി വിലയിരുത്തല്‍. രാഹുലിനെ ചുമക്കരുതെന്നു ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി. പൊക്കിള്‍കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് സാഹചര്യമനുസരിച്ച് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. അല്ലാതെ മതില് ചാടാനല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി – ഇവര്‍ക്കൊന്നും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്തുവെങ്കില്‍ പൊതു രംഗത്ത് മാത്രമല്ല ഒരു രംഗത്തും പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ല – കെ മുരളീധരന്‍ പറഞ്ഞു.

പുകഞ്ഞ കൊള്ളി പുറത്ത് എന്നും ആ പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പാര്‍ട്ടിയുടെ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുകയും പൊതുസമൂഹത്തില്‍ ചീത്തപ്പേരുണ്ടാക്കാനും പാടില്ല. അങ്ങനെയുണ്ടാക്കിക്കഴിഞ്ഞാല്‍ നടപടിയെടുക്കും – അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അത്യാവശ്യം വേണ്ടത് സദാചാരമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടേയില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പന്‍ പറഞ്ഞു. പുതിയ പരാതിയില്‍ ഉറപ്പായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി ഗൗരവമായി കട്ട് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

എടുക്കാം ടിക്കറ്റ്, നേടാം ഒരു കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്
  • May 21, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.…

Continue reading
‘സ്ത്രീ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്’; KSU മുൻ നേതാവ് അറസ്റ്റിൽ
  • May 21, 2026

സോഷ്യല്‍ മീഡിയയില്‍ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ്‌യു മുൻ നേതാവ് അറസ്റ്റിൽ. ജിതിൻ ടി വർഗീസ് ആണ് അറസ്റ്റിലായത്. OLX , ഫേസ്ബുക്ക് മുഖേനയാണ് തട്ടിപ്പ് നടത്തിയത്. OlX വഴി ശേഖരിച്ച ആളുകളുടെ തിരിച്ചറിയൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എടുക്കാം ടിക്കറ്റ്, നേടാം ഒരു കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്

എടുക്കാം ടിക്കറ്റ്, നേടാം ഒരു കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്

‘സ്ത്രീ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്’; KSU മുൻ നേതാവ് അറസ്റ്റിൽ

‘സ്ത്രീ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്’; KSU മുൻ നേതാവ് അറസ്റ്റിൽ

മോഡലിങ്ങിന്റെ മറവില്‍ ലൈംഗിക ചൂഷണം: സിന്ധു പെണ്‍കുട്ടികളുടെ ചിത്രം അയച്ചുകൊടുത്ത് വില പറയുന്ന ചാറ്റ് പുറത്ത്

മോഡലിങ്ങിന്റെ മറവില്‍ ലൈംഗിക ചൂഷണം: സിന്ധു പെണ്‍കുട്ടികളുടെ ചിത്രം അയച്ചുകൊടുത്ത് വില പറയുന്ന ചാറ്റ് പുറത്ത്

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്