രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യും; തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്ന് രാഹുൽ ഈശ്വർ. വീട്ടിലെ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം. രാഹുലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരങ്ങൾ.

പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും സൈബർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാനായാണ് ആദ്യം രാഹുൽ ഈശ്വറിനെ വിളിപ്പിച്ചത്. എആർ ക്യാമ്പിലേക്ക് കൊണ്ടുപോയാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്. ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

Related Posts

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്
  • August 12, 2026

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ജാഗ്രത നിർദേശം. നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം കർണാടക ലക്ഷദ്വീപ്…

Continue reading
കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം
  • August 12, 2026

കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് ആവർത്തിക്കുകയാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു