ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴി.

ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന് മറുപടിയില്ല. അതേസമയം എ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ എസ്ഐടിയുടെ കസ്റ്റഡിയിൽ തുടരും. അതുവരെ ചോദ്യം ചെയ്യലുണ്ടാകും. നേരിട്ടുളള തെളിവെടുപ്പ് ഉണ്ടാകില്ല.

കേസിൽ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തത്. പത്മകുമാർ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതിയിൽ നൽകുന്ന രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് സംബന്ധിച്ച കാര്യങ്ങൾ കൂടി അന്വേഷണ സംഘം ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇന്നലെയാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടത്.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌