ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സെക്ടർ -56ൽ നിന്നാണ് 50 കിലോയോളം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സെക്ടർ 56ലെ വാടക വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ അൽ ഫലാഹ് സർവകലാശാലയിൽ നിന്നുള്ള 7 പേരെ അറസ്റ്റ് ചെയ്തു.
അൽ-ഫലാഹ് സർവകലാശാലയിലെ ഫാക്കൽറ്റി, വിദ്യാർഥികൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരുൾപ്പെടെ 52ലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് ഫരീദബാദിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്തിരുന്നത് അൽ ഫലാഹ് സർവകലാശാലയിലായിരുന്നു.
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേർ സ്ഫോടനം എൻഐഎ അന്വേഷിക്കും. സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് എന്നാണ് സൂചന. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നു. ചാവേറെന്ന് കരുതുന്ന ഡോക്ടർ ഉമർ മുഹമ്മദിന്റെ കുടുംബാംഗങ്ങളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.









