ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

അമേരിക്കൻ വിസക്ക്‌ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഹൃദ്രോ​ഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം. യുഎസില്‍ താമസിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന മറ്റ് രാജ്യക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറിക്കിയിട്ടുണ്ട്. യുഎസ് കോണ്‍സുലേറ്റുകളിലേക്കം എംബസികളിലേക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുകഴിഞ്ഞതായാണ് വിവരം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമേരിക്കയിലേക്ക് കുടിയേറിയാല്‍ അവരുടെ ചികിത്സാല ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന് ഡോളറിന്റെ ബാധ്യത രാജ്യത്തിന് ഉണ്ടാകുമെന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തലാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അമേരിക്കയില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ നിയന്ത്രണം തിരിച്ചടിയാകും.

സാംക്രമിക രോഗങ്ങൾക്കായുള്ള പരിശോധന, വാക്സിനേഷൻ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ എല്ലായ്പ്പോഴും വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായിട്ടുണ്ട്. അതേസമയം അമേരിക്കൻ പാസ്പോർട്ടിൽ ലിം​ഗസൂചകത്തിൽ‌ ട്രാൻ‌സ്ജൻ‌ഡേഴ്സിന് ഇനി ഇടമുണ്ടാകില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇനി പാസ്പോർ‌ട്ടിൽ ലിം​ഗ സൂചകത്തിൽ പുരുഷൻ/സ്ത്രീ എന്ന് മാത്രമായി പരിമിതപ്പെടുത്തും.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി