വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്

തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്.

അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണ്. സാക്ഷിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്.

പെണ്‍കുട്ടിയെ തള്ളിയിട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സുഹൃത്തായ പെണ്‍കുട്ടിയെയും തള്ളിയിടാൻ അക്രമി ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഈ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്. പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്.

അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്തും. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്.

Related Posts

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI
  • June 13, 2026

മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം…

Continue reading
ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം
  • June 13, 2026

യൂട്യൂബർ തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്. സംഭവം അന്വേഷിച്ച് ഉടൻ നടപടിയെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു. അശ്ലീലപ്രദർശനവും സ്ത്രീവിരുദ്ധതയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്