ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബിഹാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടർപട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നിയമ പ്രശ്നങ്ങളിൽ ആയിരിക്കും ഇന്ന് പ്രധാനമായും വാദം കേൾക്കുക. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഡിഎംകെയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപടികൾ ഇന്ന് ആരംഭിക്കും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും. 12 ഇടങ്ങളിലായി 51 കോടി വോട്ടർമാമടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 9 ന് കരട് പട്ടിക പുറത്തിറക്കും, വരുന്ന ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ, പശ്ചിമബംഗാളിൽ ഇന്ന് ശക്തമായ പ്രതിഷേധം നടക്കും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധിക്കും.

  • Related Posts

    ’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ
    • August 11, 2026

    ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ…

    Continue reading
    സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി
    • August 11, 2026

    സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി. ബിൽ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കെ.സി.വേണുഗോപാൽ പോലും കേരളം ബിൽ ചർച്ചയിൽ…

    Continue reading

    You Missed

    ‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

    ‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

    ‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

    ‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

    യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

    യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

    ’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

    ’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

    മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

    മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

    കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

    കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌