വിഴിഞ്ഞം തുറമുഖം; നേരിട്ടത് വലിയ വെല്ലുവിളികൾ, പിന്തുണയ്ക്ക് അദാനി ഗ്രൂപ്പിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധി കരൺ അദാനി നിരവധി തവണ വിഴിഞ്ഞം സന്ദർശിച്ച് പദ്ധതി പൂർത്തിയാക്കാൻ കാണിച്ച സഹകരണത്തിനും മുൻകൈയ്ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹരിച്ച അദാനി ഗ്രൂപ്പിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണJeയി വിജയൻ. പദ്ധതി നടപ്പിലാക്കാൻ ഏറെ വെല്ലുവിളികൾ നേരിട്ടെന്നും, വിഴിഞ്ഞം തുറമുഖം കേരളത്തിലെ വികസന ചരിത്രത്തിലെ വലിയ കുതിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാവർക്കും കേരളത്തിന്‍റെ നന്ദി രേഖപ്പെടുത്തുന്നു. തുറമുഖങ്ങൾ നാടിന്‍റെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ ചാലക ശക്തികളാണ്. വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിന്‍റെ വികസന അധ്യായത്തിന് പുതിയ ഒരു ഏട് ആരംഭിക്കുകയാണ്. ഇതിനെല്ലാം അദാനി ഗ്രൂപ്പ് പദ്ധതിയോട് പൂർണ്ണമായും സഹകരിക്കാൻ തയ്യാറായി. അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധി കരൺ അദാനി നിരവധി തവണ വിഴിഞ്ഞം സന്ദർശിച്ച് പദ്ധതി പൂർത്തിയാക്കാൻ കാണിച്ച സഹകരണത്തിനും മുൻകൈയ്ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തിനാകെ അഭിമാനിക്കാൻ സാധിക്കുന്ന നിമിഷമാണ് ഇന്ന്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028 ഓടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി ഇല്ലാതാക്കാൻ അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചുവെന്നും പിണറായി ആരോപിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിൽ വലിയ സന്തോഷമുണ്ടെന്ന് അദാനി പോർട്ട് സിഇഒ കിരൺ അദാനിയും പരഞ്ഞു. 33 വർഷം പഴക്കമുള്ള സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടു.  അദാനി ഗ്രൂപ്പ് വാക്ക് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം