പ്രഭാസിന്റെ സ്പിരിറ്റിൽ ഡോൺ ലീ എത്തുമെന്ന് കൊറിയൻ മാധ്യമങ്ങൾ

കൊറിയയുടെ ഏറ്റവും വലിയ ആക്ഷൻ സ്റ്റാർ ഡോൺ ലീ അഥവാ മാ സെങ് ദോക്ക് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സ്പിരിറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട് ചെയ്ത് കൊറിയൻ മാധ്യമങ്ങൾ. ചിത്രത്തിൽ ഡോൺ ലീ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ‘മുകോ’ എന്ന കൊറിയൻ മാധ്യമം തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ അറിയിക്കുന്നു.

ഭീമൻ ശരീരം വെച്ച് അനായാസമായി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്കൊണ്ടും, രൂപത്തിലെ സാമ്യതകൾ കൊണ്ടും ഡോൺ ലീയെ മലയാളികൾ മോഹൻലാലുമായി താരതമ്യം ചെയ്യുകയും ‘കൊറിയൻ ലാലേട്ടൻ’ എന്ന് ചെല്ല പേരിട്ട വിളിക്കുകയും ചെയ്യാറുണ്ട്. ചിത്രത്തിൽ ഡോൺ ലീ എത്തുമെന്ന് 2 വർഷമായി റൂമറുകൾ ഉള്ളതിനാൽ, താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾക്ക് കീഴിൽ പ്രഭാസ് ആരാധകർ ഒത്തുകൂടാറുണ്ടായിരുന്നു.

ഒരിക്കൽ ഡോൺലീ പ്രഭാസിന്റെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത് വൻ വാർത്തയായായിരുന്നു. അർജുൻ റെഡ്ഡി, കബീർ സിങ്, ആനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്ക സ്പിരിറ്റ് ഡാർക്ക് ക്രൈം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇതിനകം റിലീസ് ചെയ്തിട്ടുള്ള ദൃശ്യങ്ങളില്ലാതെ ശബ്ദം മാത്രമുള്ള സ്പിരിറ്റിന്റെ ടൈറ്റിൽ ടീസറിൽ പ്രഭാസ്, പ്രകാശ് രാജ് എന്നിവരുടെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിൽ പ്രഭാസ് IPS ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ബാഹുബലി, സലാർ, കൽക്കി 2898 തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വിലയേറിയ താരമായി മാറിയ പ്രഭാസ്, സ്പിരിറ്റിലൂടെ അന്തർദേശീയ ശ്രദ്ധ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി