മറാത്തി സിനിമയിലെ മലയാളി ടച്ച്; ഹിറ്റായി മാറി ‘തു മാസാ കിനാരാ’യിലെ ഗാനം

മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ ‘തു മാസാ കിനാരാ’ എന്ന സിനിമയിലെ ‘മാസാതു കിനാരാ’ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങളായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കുടിയായ ക്രിസ്റ്റസ് സ്റ്റീഫന്‍ സംഗീതം നല്‍കിയ ഗാനമാണ് ഇപ്പോള്‍ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുള്ളത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.

ഗാനരചന സമൃദ്ധി പാണ്ടെയാണ്. സംഗീത നിർമ്മാണം നിർവഹിച്ചത് മണി അയ്യർ.സംഗീത മേൽനോട്ടം സന്തോഷ് നായർ.മിക്സിംഗ് & മാസ്റ്ററിംഗ്: ബിജിൻ മാത്യു സ്റ്റുഡിയോ: വിസ്മയ ഇൻസ്പയർ സോൺ മുംബൈ. മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” നിർമ്മിക്കുന്ന ചിത്രമാണ് ‘തു മാത്സാ കിനാരാ’. ഈ മാസം 31ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യത്. സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’.

കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന “തു മാത്സാ കിനാരാ” ഒരു ഫീച്ചര്‍ സിനിമയാണ്. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി.

മലയാളം, സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്യാമറമാൻ “എൽദോ ഐസക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബാനർ – ലയൺഹാർട്ട്പ്രൊഡക്ഷൻസ്

അഭിനേതാക്കള്‍ – ഭൂഷന്‍ പ്രധാന്‍, കേതകി നാരായണന്‍, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ ,ജയരാജ് നായർ.ക്യാമറ: എൽദോ ഐസക് കാര്യനിർവാഹക നിർമ്മാതാവ് :ശ്രീ. സദാനന്ദ് ടെംബൂള്കർ. ചീഫ് അസിസ്റ്റന്റ് ഡയറക്ടർ: വിശാൽ സുഭാഷ് നണ്ട്ലാജ്കർ അസിസ്റ്റന്റ് ഡയറക്ടർ: മൗഷിൻ ചിറമേൽ സംഗീതം: സന്തോഷ് നായർ & ക്രിസ്റ്റസ് സ്റ്റീഫൻ മ്യൂസിക് അസിസ്റ്റ്- അലൻ തോമസ്
ഗാനരചയിതാവ് -സമൃദ്ധി പാണ്ഡെ പശ്ചാത്തല സംഗീതം; ജോർജ് ജോസഫ് മിക്സ് & മാസ്റ്റർ: ബിജിൻ മാത്യു സൗണ്ട് ഡിസൈനറും മിക്‌സറും-അഭിജിത് ശ്രീറാം ഡിയോ.ഗായകർ – അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ,സായിറാം അയ്യർ, ശർവാരി ഗോഖ്ലെ ,അനീഷ് മാത്യു ഡി ഐ -കളറിസ്റ്റ്:ഭൂഷൺ ദൽവി. എഡിറ്റർ-സുബോധ് നർക്കർ,വസ്ത്രാലങ്കാരം-ദർശന ചൗധരി കലാസംവിധായകൻ -അനിൽ എം. കേദാർ
വിഷ്വൽ പ്രമോഷൻ -നരേന്ദ്ര സോളങ്കി വിതരണം – റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് -ഫിബിൻ വർഗീസ് .

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി