“ഞാനും എന്റെ അച്ഛനപ്പൂപ്പന്മാരും അനുഭവിച്ച കാര്യങ്ങൾ സിനിമയാക്കുന്നത് എന്റെ സ്വാതന്ത്ര്യം” ; മാരി സെൽവരാജ്

താനും തന്റെ അച്ഛനപ്പൂപ്പന്മാരും അനുഭവിച്ച ജാതീയതയെ കുറിച്ച് സിനിമയെടുക്കുന്നത് തന്റെ സ്വതന്ത്രമാണെന്ന് തമിഴ് സംവിധായകൻ മാരി സെൽവരാജ്. ജാതീയതയെക്കുറിച്ച് മാത്രം സിനിമയെടുക്കുന്ന സംവിധായകൻ എന്നുള്ള പഴിയിൽ വിഷമാവില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം തന്റെ പുതിയ ചിത്രമായ ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ പ്രമോഷണൽ പ്രസ് മീറ്റിൽ പറഞ്ഞു.

“ജാതി-പടം പിടുത്തക്കാരൻ എന്നൊരു സ്റ്റാമ്പ് എന്റെ മേൽ പലരും പതിപ്പിക്കുന്നുണ്ട്, അത് അങ്ങനെ തന്നെയിരുന്നോട്ടെ, ജാതിയാൽ എന്റെ അത്രയും ദ്രോഹങ്ങളും ഉപദ്രവങ്ങളും നേരിട്ട ഒരാൾ തമിഴ് സിനിമയിൽ തന്നെ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അതിൽ നിന്ന് അതിജീവിച്ച് ഇവിടം വരെ വന്നതിന്റെ വേദന എനിക്കെ അറിയൂ, അങ്ങനെ ഒരാളോട് അതൊക്കെ മറന്നു ആടൂ, പാടൂ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടുണ്ട്” മാരി സെൽവരാജ് പറയുന്നു.

പരിയെറും പെരുമാൾ എന്ന ആദ്യ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ സംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ മാരി സെൽവരാജ് ഇപ്പോൾ തിയറ്ററുകളിലുള്ള ബൈസൺ കാലമാടൻ കൂടാതെ ധനുഷിനെ നായകനാക്കി കർണ്ണൻ, ഉദയനിധി, വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ അണിനിരത്തി മാമന്നൻ, കുട്ടികളുടെ കഥ പറയുന്ന ‘വാഴെയ്‌’ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

വാഴെയ് എന്ന ചിത്രം പ്രമേയമാക്കിരിയിരിക്കുന്നത് മാരി സെൽവരാജിന്റെ സ്‌കൂൾ കാലഘട്ടവും, അദ്ദേഹത്തിന്റെ ഗ്രാമവാസികൾ നേരിട്ട അനീതിയും, സഹോദരിയുടെ മരണവുമൊക്കെയാണ്. കർണൻ, ബൈസൺ എന്നീ ചിത്രങ്ങൾ സംഭവ കഥകളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. മാമന്നൻ തേവർ മകൻ എന്ന ചിത്രത്തിന്റെ പ്രമേയത്തിന്റെ പുനർവായനയായിരുന്നു. തന്റെ എല്ലാ ചിത്രങ്ങളിലും സ്വന്തം അനുഭവങ്ങൾ അടങ്ങിയിട്ടുണ്ടെനും മാരി സെൽവരാജ് പറയുന്നു.

Related Posts

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി
  • April 4, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു…

Continue reading
‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്