ഗായകൻ സുബീൻ ഗാർഗിന്റെ മരണം; 2 പേർ കൂടി അറസ്റ്റിൽ

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ കൂടുതൽ അറസ്റ്റ്. സുബിന്റെ സഹഗായകരായ ശേഖർ ജ്യോതി ഗോസ്വാമിയെയും അമൃത്പ്രഭ മഹന്തയെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുബീൻ ഗാർഗിന്റെ മരണത്തിൽ നാൾക്കുനാൾ ദുരൂഹത ഏറുകയാണ്. സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിംഗിനിടെയാണ് ഗായകൻ മരണപ്പെടുന്നത്. എന്നാൽ മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

കേസിൽ അറസ്റ്റിലായവർക്കെതിരെ തെളിവുകൾ ലഭിച്ചു എന്നാണ് പ്രത്യേക അന്വേഷണസംഘം അറിയിച്ചത്. സിംഗപ്പൂരിൽ സഹഗായകരായ ഇവർ രണ്ടുപേരും സുബീൻ ഗാർഗിന് ഒപ്പം ഉണ്ടായിരുന്നു.ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. കേസിൽ നേരത്തെ അറസ്റ്റിൽ ആയ സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനെതിരെയും സുബീന്റെ മാനേജറിനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ എന്നീ വകുപ്പുകളും ഇതിനുപുറമേ കുറ്റാരോപിതർക്ക് മേൽ ചുമത്തിയിട്ടുണ്ട്

Related Posts

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI
  • June 24, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക്…

Continue reading
ഓപ്പറേഷൻ തൂഫാൻ; അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ
  • June 24, 2026

തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തിൽ സഹകരണം തേടി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടി ശക്തമായാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം