കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ

കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാനും മകൻ സെയ്ദലവിയുമാണ് വയനാട് മേപ്പാടിയിൽ നിന്നും പൊലീസിന്റെ പിടിയിലായത്.

നിരവധി മോഷണ കേസുകളിൽ പ്രതിയായ അയ്യൂബ് ഖാനും സെയ്തലവിയും സുൽത്താൻബത്തേരിയിൽ നിന്നുമാണ് നേരത്തെ പൊലീസിന്റെ പിടിയിലായത്. പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകവേ കോട്ടുക്കൽ ഭാഗത്ത് വെച്ച് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണമെന്ന് പറയുകയും വിലങ്ങഴിച്ചതോടെ ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.

വനമേഖലയിൽ അടക്കം ഡ്രോൺ ഉപയോഗിച്ച് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിനിടെ പ്രദേശവാസിയായ പഞ്ചായത്തംഗം പ്രതികളെ കണ്ടതായി പൊലീസിനോട് പറഞ്ഞിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് പ്രതികളല്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഒടുവിൽ കൊട്ടാരക്കര ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിലാണ് ഇരുവരും മേപ്പാടിചുങ്കത്തറയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതായറിഞ്ഞത്. ഇന്ന് പുലർച്ചയോടെ മേപ്പാടി പോലീസ് എത്തി പ്രതികളെ പിടികൂടി.

എംസി റോഡ് വഴിയാണ് വയനാട്ടിലേക്ക് കടന്നതെന്നാണ് വിവരം. വിലങ്ങഴിച്ചുമാറ്റാനും രക്ഷപെടാനും പ്രതികൾക്ക് മൂന്നാമതൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ പാലോട് പൊലീസ് മേപ്പാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Related Posts

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ
  • April 4, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം…

Continue reading
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
  • April 4, 2026

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്