മലയാളത്തിന്റെ അതുല്യ കലാകാരൻ ആണ് മമ്മൂട്ടി. അൻപത് വർഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലനിൽക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പുതിയ ലുക്കുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ‘പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക’ എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
തന്റെ പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ് വൈറൽ ആയിരിക്കുന്നത്. ബാഗി ജീൻസും പ്രിന്റഡ് ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് ആൻഡ് ചിൽ മൂഡിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്.
മമ്മൂട്ടിയുടെ ഹെയർ സ്റ്റൈലും ശ്രദ്ധനേടുന്നുണ്ട്. താരത്തിന് നന്നായി ചെരുന്നുണ്ട് ഈ ലുക്ക് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഷെയർ ചെയ്യുന്നത്. ഒപ്പം രസകരമായ കമന്റുകളും ഉണ്ട്. “പുതിയ പടം ചെയ്യാൻ ഒരുങ്ങുമ്പോൾ അയാൾ കോലവും പുതിയത് ആക്കും. ചിലര്‍ക്ക് ഇതൊക്കെ അല്‍ഭുതം ആയിരിക്കും”, എന്നാണ് ഒരു ആരാധകന്റെ കമന്റ്. “ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..”, എന്നാണ് മറ്റൊരാളുടെ കമന്റ്.
“ഈ എഴുപത്തി രണ്ടാമത്തെ വയസിലും ഇത്രയും അപ്ഡേറ്റഡ് ആൻഡ് സ്റ്റൈലിഷ് ആയി നടക്കുന്ന ഇക്കയെ സമ്മതിക്കണം. ചെറുപ്പക്കാർ വരെ തോറ്റുപോകുന്ന ഫാഷൻ സെൻസ്”, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തിരക്കി കമന്റ് ഇടുന്നവരും നിരവധിയാണ്.
മമ്മൂട്ടി കമ്പനിയുടെ ആറാമത് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ആയിരുന്നു ഇന്ന് നടന്നത്. ഗൗതും വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് നായകൻ. ഗൗതം വാസുദേവ് മേനോൻ ആദ്മായി സംവിധാനം ചെയ്യുന്ന മലയാള സിനിമ എന്ന ഖ്യാതിയും ഈ ചിത്രത്തിന് ഉണ്ട്.
അതേസമയം, ചിത്രത്തിൽ മമ്മൂട്ടി നായികയായി എത്തുന്നത് നയൻതാര ആയിരിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമിച്ച മറ്റ് സിനിമകൾ. പുതിയ സിനിമയുടെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും.