വയനാട് പുല്‍പ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക നാഗര്‍ഹോളെ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ക്യാമ്പില്‍ ആയിരുന്നു ആനക്കുട്ടി. കഴിഞ്ഞമാസം 18നാണ് ആനക്കുട്ടി ചേകാടിയില്‍ എത്തിയത്. ആനക്കുട്ടിയെ വെട്ടത്തൂര്‍ വനത്തില്‍ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. (baby elephant in viral wayanad school video died)
തുടര്‍ന്ന് കബനി പുഴ നീന്തി കടന്ന് ആനക്കുട്ടി കര്‍ണാടകയില്‍ എത്തി. ബൈരക്കുപ്പയിലെത്തിയ ആനക്കുട്ടി കടഗധ ഭാഗത്തേക്ക് നീങ്ങുകയും അവിടെ വച്ച് നാട്ടുകാര്‍ ആനക്കുട്ടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാഗര്‍ഹോളെ വനത്തിനകത്തുള്ള വെള്ള ആനക്യാമ്പിലേക്ക് ആനക്കുട്ടിയെ മാറ്റുകയായിരുന്നു.
മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി സംരക്ഷിച്ചു വരികയായിരുന്നു. അസുഖം ഉണ്ടായതിനെ തുടര്‍ന്നാണ് ആനകുട്ടി ചെരിഞ്ഞത്.









