പാസ്റ്റർ ജോസ് പ്രകാശ് സുകുമാരനെ ആഗോള സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ കേരള ഘടകം അധ്യക്ഷനായി തെരഞ്ഞെടുത്തു. പൂനെയിൽ നടന്ന സഭയുടെ തെക്കൻ ഏഷ്യാ പ്രതിനിധി സമ്മേളനത്തിലാണ് ജോസ് പ്രകാശ് സുകുമാരനെ കേരള ഘടകം അധ്യക്ഷനായി തെരഞ്ഞെടുത്തത്. അടുത്ത 5 വർഷത്തേക്കാണ് നിയമനം. സഭ സെക്രട്ടറിയായി പാസ്റ്റർ മീഖ അരുൾദാസിനെയും ട്രഷററായി എൽഡർ റോബി തോമസിനെയും തെരഞ്ഞെടുത്തു.
ഭയുടെ ദൃശ്യമാധ്യമമായ ഹോപ് ചാനലിലെ പ്രഭാഷകനാണ് പാസ്റ്റർ ജോസ് പ്രകാശ് സുകുമാരൻ. കേരള ഘടകത്തിന്റെ തന്നെ പേർസണൽ മിനിസ്ട്രീസ്, മിനിസ്റ്റീരിയൽ വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കവേ ആണ് പുതിയ നിയമനം.
മിഷിഗണിലെ ആൻഡ്രൂസ് യൂണിവേഴ്സിറ്റി, പൂനെ സ്പൈസർ മെമ്മോറിയൽ കോളെജ് എന്നിവിടങ്ങളിൽ നിന്ന് ദൈവശാസ്ത്ര പഠനം നേടി. സഭയുടെ ഹെൽത്ത്-ചിൽഡ്രൻസ് വിഭാഗം ഡയറക്ടറായ ജീന ജോസാണ് ഭാര്യ. മക്കൾ: ജീവ, ജോനാഥാൻ.







