കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവർ.അമിത വണ്ണം , അലസമായ ജീവിതശൈലി എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കുന്നു. രണ്ട് താരം ഫാറ്റി ലിവർ രോഗങ്ങളാണ് ഉള്ളത്. മദ്യപാനത്താൽ ഉണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (AFLD) നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (NAFLD).മദ്യം ഉപയോഗിക്കാത്തവരിലോ അല്ലെങ്കിൽ വളരെ കുറച്ച് മാത്രം കഴിക്കുന്നവരിലോ കണ്ട് വരുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ഇവരിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും പിന്നീടിത് നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH ),സിറോസിസ്, കാൻസർ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ തന്നെ ഫാറ്റി ലിവറിനെ തടയാൻ സാധിക്കും.ഇത്തരത്തിൽ മാറ്റം വരുത്തേണ്ട ചില ശീലങ്ങൾ ഇതാ ;
- മധുര പലഹാരങ്ങൾ,പാനീയങ്ങൾ എന്നിവ ദിവസവും കഴിക്കുന്ന രോഗ സാധ്യത കൂട്ടുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു.പഞ്ചസാര അമിതമായി കഴിക്കുന്നവരിൽ ഫാറ്റി ലിവറിനുള്ള സാധ്യത 40 % കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വീക്കം ഉണ്ടാക്കുകയും കാൻസർ പോലുള്ള രോഗത്തിലേക്ക് നയിക്കുന്നു. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നട്സ്, പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക.
- ജോലി സ്ഥലങ്ങളിൽ ഏറെ നേരം ഒരേ ഇരിപ്പ് തുടരുന്നത് ശരീരത്തിന് ദോഷകരമാണ്.ഇടയ്ക് എഴുന്നേറ്റ് നടക്കുകയോ മറ്റ് വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യാം.ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് കൊഴുപ്പ് അടിയുന്നതിന് കരണമാകും.ദിവസവും വ്യായാമം ചെയുന്നത് ശീലമാക്കാം.
- എണ്ണ ഒരുപാട് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.കൊഴുപ്പ് കൂടിയ ഇത്തരം ഭക്ഷണങ്ങൾ സിറോസിസ് വരാനുള്ള സാധ്യത വർധിപ്പിക്കും. ഒലിവ് ഓയിൽ, മത്സ്യം, വിത്തുകൾ, പഴവർഗങ്ങൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- മദ്യപാനം ,പുകവലി എന്നിവ കരൾ രോഗത്തിന് കാരണമാകും.ഇവയിലടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കരൾ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു.ഇത് കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ഫാറ്റിലിവർ, ഫാറ്റി ഹെപ്പറ്റൈറ്റിസ്, ലിവർ സ്‌കാറിങ്, ലിവർ സിറോസിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.
- അമിത വണ്ണം കുറയ്‌ക്കേണ്ടതാണ്.കൊഴുപ്പ് കൂടുതലാകുന്നത് ശരീരം ഭാരം വർധിപ്പിക്കും. കൂടാതെ ഇത് ശരീരം ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥ വരെ ഉണ്ടാക്കാം.







