കൗമാരക്കാർക്ക് യൂട്യൂബ് വേണ്ട ; വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ

  • news
  • August 2, 2025


കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ.കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്.ഡിസംബറിൽ വിലക്ക് നിലവിൽ വരും.പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബിൽ വിഡിയോകൾ കാണാനാകും എന്നാൽ മറ്റുള്ളവർക്ക് ശിപാർശ ചെയ്യാനോ,വിഡിയോകൾ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.മാതാപിതാക്കൾക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതിൽ നിലവിൽ പരിമിതികളൊന്നുമില്ല.

ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും,ഓൺലൈൻ തട്ടിപ്പുകൾ ,സൈബർ ബുള്ളിയിങ് , അമിത സ്ക്രീൻ ടൈം എന്നിവ കുട്ടികളുടെ സ്വഭാവത്തെ പോലും ബാധിക്കുമെന്നുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറയുന്നു.കൗമാരക്കാരിൽ നാലിൽ മൂന്ന് പേരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂട്യൂബ് ആണെന്നും,37 % ശതമാനം കുട്ടികളും മോശം കണ്ടന്റുകൾ ഏറ്റവുമധികം കണ്ടതും ഇതെ പ്ലാറ്റ്‌ഫോമിൽ നിന്നാണെന്നുമാണ് ഇ-സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട്.

ഇതാദ്യമായല്ല രാജ്യം ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.മുൻപ് ടിക് ടോക് , ഇൻസ്റ്റാഗ്രാം,സ്നാപ്ചാറ്റ് ,ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ യൂട്യൂബും ചേർക്കപ്പെട്ടിരിക്കുന്നത്.എന്നാൽ തങ്ങളുടെ ഉപയോക്താക്കളിൽ ഭൂരിഭാഗവും 13 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്നും,വീഡിയോ ഷെയറിങ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും അതിനാൽ ഇവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തരുതെന്നുമാണ് കമ്പനിയുടെ ആവശ്യം.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ
  • July 23, 2026

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം