വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം, മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കൂടുതൽ സഹകരണം

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.\

പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ, ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ, ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ, അവതാറുകൾ, അല്ലെങ്കിൽ എഐ ജനറേറ്റഡ് ചിത്രങ്ങൾ എന്നിവ കൂടാതെ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും നേരിട്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും.

എങ്ങനെയാണ് ഈ ഫീച്ചർ ഉപയോഗിക്കുക?

ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്‌സ്ആപ്പ് അക്കൗണ്ട് മെറ്റാ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റായുടെ എല്ലാ അക്കൗണ്ടുകളും ഒരൊറ്റ സ്ഥലത്ത് നിയന്ത്രിക്കാനുള്ള സംവിധാനമാണ് മെറ്റാ അക്കൗണ്ട്സ് സെന്റർ.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ മെറ്റാ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം, ബിസിനസ് അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിന്റെ ഭാഗമാണ്. ഈ പുതിയ ഫീച്ചറോടെ മെറ്റായുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള സംയോജനം കൂടുതൽ മെച്ചപ്പെടും.

Related Posts

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്
  • August 18, 2026

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പി കെ സി അബ്ദുറഹിമാനോട്‌ ആണ് വിശദീകരണം ചോദിച്ചത്. സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക്…

Continue reading
മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു
  • August 18, 2026

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി